30.6 C
Kottayam
Friday, May 10, 2024

ഭയമല്ല അഭിമാനമാണ് തോന്നേണ്ടതെന്ന് മമ്മൂട്ടി; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി മോഷന്‍ ഗ്രാഫിക് വീഡിയോ

Must read

കൊച്ചി: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി മോഷന്‍ ഗ്രാഫിക്‌സ് വീഡിയോ. കോമ്പാറ്റ് കൊറോണാ വൈറസ്, കേരളാ മോഡല്‍ എന്ന പേരിലാണ് മോഷന്‍ ഗ്രാഫിക്സ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിനന്ദനവും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമാണ് വീഡിയോയില്‍ ഉള്ളത്. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ, കൊറോണയെ. വിശ്രമിക്കാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി, നമ്മുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദ്ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരമാകും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം. ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ സുസജ്ജമാണ്. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്.

പ്രശസ്ത സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമാണ് പശ്ചാലത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സീറോ ഉണ്ണിയാണ് ക്രിയേറ്റിവ് ഡയറക്ടര്‍. മോഷന്‍ ഗ്രാഫിക്സും കൊമ്പസിറ്റിംഗും ജെറോയ് ജോസഫ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശരത് പ്രകാശും, ഹരികൃഷ്ണന്‍ കര്‍ത്തയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന വീഡിയോയുടെ സ്റ്റോറി ബോര്‍ഡ് വിനയകൃഷ്ണന്‍ ആണ്. അനിമാറ്റിക്‌സ് ചെയ്തിരിക്കുന്നത് ബാലറാം രാജ്. ലേ ഔട്ട് യേശുദാസ് വി ജോര്‍ജ്ജ്. മിക്സിംഗ് അബിന്‍ പോള്‍. എസ്എഫ്എക്സ് കൃഷ്ണന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week