കോഴിക്കോട്: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ അമ്മ പൊള്ളല്‍ ഏല്‍പിച്ചുവെന്ന് പരാതി. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് മകനോട് ക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു മാതാവിന്റെ ക്രൂരമായ ശിക്ഷ. ഗ്യാസ് സ്റ്റൗവില്‍ സ്പൂണ്‍ ചൂടാക്കി തുടയില്‍ വച്ച് പൊള്ളിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായത്. മുന്‍പും മാതാവ് കുട്ടിയെ മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News