News
പോലീസുകാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മകനെ രക്ഷയെടുത്തിയ അമ്മ അറസ്റ്റില്‍
മുംബൈ: കേസില്‍ പ്രതിയായ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനെ അടുക്കളയിലെ മുളകു പൊടി കൊണ്ട് നേരിട്ട് അമ്മ. പോലീസിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ അമ്മയെയും ഓടി രക്ഷപ്പെട്ട മകനെയും പിന്നീട് അറസ്റ്റ് ചെയ്തു.
മുംബൈ മല്‍വാനിയിലാണ് സംഭവം. മകനെ അന്വേഷിച്ച് പോലീസ് എത്തിയപ്പോള്‍ അമ്മ അടുക്കളയില്‍നിന്നു മുളകുപൊടി കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. മകനോട് ഓടിരക്ഷപ്പെടാനും ആവശ്യപ്പെട്ടു. കണ്ണില്‍ മുളകുപൊടി വീണ ഉദ്യോഗസ്ഥര്‍ തപ്പിത്തടയുന്നതിനിടെ മകന്‍ സ്ഥലം വിട്ടു.
ഓടി രക്ഷപ്പെട്ട മകനെ പിന്നീട് മലാഡില്‍നിന്നു പോലീസ് പിടികൂടി. പോലീസിനെ ആക്രമിച്ചതിന് അമ്മയും പിടിയിലായി. ഇരുവര്‍ക്കുമെതിരെ ഐപിസി 353, 332, 504, 506, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News