News
മൂട്ടയെ കൊല്ലാന്‍ കിടക്കയില്‍ ഗുളിക വച്ചു; പുക ശ്വസിച്ച് അമ്മയും മകളും മരിച്ചു
കോയമ്പത്തൂര്‍: മൂട്ടയെ കൊല്ലാന്‍ വച്ച ഗുളികയുടെ പുക ശ്വസിച്ച് 70കാരിയായ സ്ത്രീയും 40 വയസുള്ള മകളും മരിച്ചു. പ്രേംകുമാരിയും മകള്‍ അനുരാധയുമാണ് മരിച്ചത്.
പ്രേംകുമാരിയുടെ ഭര്‍ത്താവ് പുകശ്വസിച്ച് ശ്വാസതടസ്സം അനഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലാണ്. രണ്ട് ദിവസം മുന്‍പാണ് അനുരാധയുടെ ഭര്‍ത്താവും മകനും ചേര്‍ന്ന് കട്ടിലില്‍ ഗുളിക വച്ചശേഷം വാതില്‍ പുറത്തുനിന്ന് അടച്ചിട്ടത്.
വെള്ളിയാഴ്ച രാത്രി അടുത്ത മുറിയില്‍ കിടന്നുറങ്ങിയ പ്രേംകുമാരിയെയും അനുരാധയെയും ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News