‘വാട്‌സ്ആപ്പ് ഡോക്ര്‍’ നിര്‍ദ്ദേശിച്ചു; കൊറോണ ഭേദമാകാന്‍ അമ്മയും മകളും കുടിച്ചത് സ്വന്തം മൂത്രം!
ബ്രിട്ടന്‍: കൊറോണയെ കുറിച്ച് നിരവധി വാട്സ്ആപ്പ് ഫോര്‍വേഡ് മെസ്സേജുകള്‍ പ്രചരിക്കുന്നുണ്ട്. ഇവ കണ്ണടച്ച് വിശ്വസിക്കരുതെന്ന് എത്ര പറഞ്ഞാലും അതേപടി വിശ്വസിക്കുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരു അമ്മയും മകളും കൊറോണയ്ക്ക് മരുന്നായി കഴിച്ചത് സ്വന്തം മൂത്രം. യുകെയിലാണ് സംഭവം.
കൊറോണ രോഗം ബാധിച്ച യുവതിയും മക്കളുമാണ് നാല് ദിവസം തുടര്‍ച്ചയായി സ്വന്തം മൂത്രം കുടിച്ചത്. വാട്ട്‌സ്ആപ്പില്‍ കിട്ടിയ ഒറ്റമൂലി പരീക്ഷിക്കുകയായിരുന്നു ഇവര്‍. സുഹൃത്ത് അയച്ച വാട്ട്‌സ്ആപ്പ് ഫോര്‍വേഡ് വാര്‍ത്ത കണ്ടാണ് കൊറോണ വൈറസ് രോഗം കുറയുമെന്ന് വിശ്വസിച്ച് യുവതിയും മക്കളും സ്വന്തം മൂത്രം കുടിച്ചത്. എന്നാല്‍ സ്വന്തം മൂത്രം കുടിച്ചിട്ടും യുവതിയ്ക്ക് രോഗശമനമുണ്ടായില്ല.
കൊറോണ വൈറസ് വാക്‌സിനില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും യുവതി വ്യക്തമാക്കി. വാക്‌സിനില്‍ വിശ്വസിക്കുന്നില്ലെന്നും പകരം കൊറോണ വൈറസിനുള്ള പരമ്പരാഗത ചികിത്സാരീതികളില്‍ വിശ്വസിക്കുന്നതായും യുവതി ഡബ്ല്യുസിഎച്ച്എല്ലിനോട് പറഞ്ഞു.
വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള വ്യാപകമായ റിപ്പോര്‍ട്ടുകള്‍ക്കും കൊറോണ വൈറസ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നതിനുമിടയിലാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്. കൊറോണ വൈറസ് വ്യാപന സമയത്ത് ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ ജനങ്ങളിലെത്തിച്ച വ്യക്തി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് യുഎസില്‍ 2020 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ഏപ്രില്‍ 24 ലെ പത്രസമ്മേളനത്തിന്റെ കൊറോണ വൈറസ് ഭേദമാക്കാന്‍ ശരീരത്തിനുള്ളില്‍ അണുനാശിനി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് വരെ ട്രംപ് വിശദീകരിച്ചിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്‍ പോലുള്ള തെളിയിക്കപ്പെടാത്ത ചികിത്സകളെയും ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നു.
കോര്‍ണല്‍ അലയന്‍സ് ഫോര്‍ സയന്‍സില്‍ നിന്നുള്ള ഒരു സംഘം ഈ വര്‍ഷം ജനുവരി ഒന്നിനും മെയ് 26 നും ഇടയില്‍ ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച 38 മില്യണ്‍ വാര്‍ത്തകള്‍ വിലയിരുത്തിയിരുന്നു. ഈ വാര്‍ത്തകളെ 11 പ്രധാന ഉപവിഷയങ്ങളായി തിരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് ‘അത്ഭുത രോഗശാന്തി’ എന്ന പേരിലുള്ള വാര്‍ത്തകളാണ്. അതായത് കൊറോണ കുറയുന്നതിനുള്ള അടിസ്ഥാന രഹിതമായ കണ്ടെത്തലുകളായിരുന്നു ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. 295,351 വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.