FeaturedFootballHome-bannerNewsSports

ലോകകപ്പില്‍ വന്‍ അട്ടിമറി,പെനാല്‍ട്ടിയില്‍ സ്‌പെയിന്‍ വീണു,മൊറാക്കോ ക്വാര്‍ട്ടറില്‍

ദോഹ:

ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്. ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു.

മൊറോക്കോയ്ക്കായി അബ്ദൽഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവർ ലക്ഷ്യം കണ്ടു. ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ വിജയികളാണ് സ്പെയിനിന്റെ എതിരാളികൾ.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. ഖത്തറിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഇന്നലെ നടന്ന ക്രൊയേഷ്യ – ജപ്പാൻ പ്രീക്വാർട്ടർ പോരാട്ടത്തിലും ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

അധിക സമയത്തിന്റെ ആദ്യപകുതിയിൽ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച അവസരം ലഭിച്ചിട്ടും മൊറോക്കോ താരം വാലിദ് ചെദീരയ്ക്ക് അത് മുതലാക്കാനാകാതെ പോയത് സ്പെയിനിന് രക്ഷയായി. അധികസമയത്തിന്റെ 14–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിലേക്ക് മൊറോക്കോ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് പന്ത് ചെദീരയ്ക്കു ലഭിച്ചത്. ഗോൾകീപ്പർ ഉനായ് സൈമൺ മാത്രം മുന്നിൽ നിൽക്കെ, ചെദീരയുടെ താഴ്ന്നെത്തിയ ഷോട്ട് സൈമണിന്റെ കാലിൽത്തട്ടി തെറിച്ചു.

രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ സ്പെയിനിനും ലഭിച്ചു, നല്ലൊരു അവസരം. മൊറോക്കോ ബോക്സിൽ സ്പെയിൻ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ഇത്. ബോക്സിന്റെ വലതുഭാഗത്തുനിന്നും പകരക്കാരൻ താരം പാബ്ലോ സറാബിയ പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഇതോടെ ഷൂട്ടൗട്ട് അനിവാര്യമായി.

കളിയുടെ തുടക്കത്തില്‍ പതിവുപോലെ പന്തടക്കത്തില്‍ സ്‌പെയിനായിരുന്നു മുന്നില്‍. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തില്‍ ഉറച്ചുനിന്നു. തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം ഭേദിച്ച് ഡിയില്‍ പോലും പന്തെത്തിക്കാന്‍ സ്പാനിഷ് ടീമിനായില്ല. പന്തടക്കത്തിലും പാസിങ്ങിലും പതിവ് ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് ടീമിനെതിരേ പക്ഷേ ഏതാനും മികച്ച ആക്രമണങ്ങള്‍ പുറത്തെടുക്കാന്‍ മൊറോക്കോയ്ക്കായി.

സ്‌പെയിനിനെ തനത് പൊസഷന്‍ ഗെയിം കളിക്കാന്‍ വിടാതെ ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങില്‍ അഷ്‌റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം ഇതിന് അവര്‍ക്ക് മുന്‍തൂക്കം നല്‍കി.

അസ്പിലിക്വെറ്റെയ്ക്ക് പകരം മാര്‍ക്കോ ലൊറെന്റെയെ റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കാനിറക്കിയ കോച്ച് ലൂയിസ് എന്റിക്വെയുടെ നീക്കം പാളുന്നതാണ് പലപ്പോഴും കണ്ടത്. വലതുഭാഗത്ത് ലൊറെന്റെയെ മറികടന്ന് പലപ്പോഴും മൊറോക്കന്‍ മുന്നേറ്റങ്ങളുണ്ടായി.

27-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ഒരു അവസരം ലഭിച്ചു. ജോര്‍ഡി ആല്‍ബ നീട്ടിയ പന്തുമായി മുന്നേറിയ അസെന്‍സിയോ മൊറോക്കന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കാണ് പോയത്.

33-ാം മിനിറ്റില്‍ ഫെരാന്‍ ടോറസില്‍ നിന്ന് പന്ത് റാഞ്ചിയ മസ്‌റോയിയുടെ ഷോട്ട് സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തുകയായിരുന്നു.

43-ാം മിനിറ്റില്‍ മൊറോക്കോ ഗോളിനടുത്തെത്തി. ഹക്കീമിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ബുസ്‌ക്വെറ്റ്‌സ് ഫ്‌ളിക് ചെയ്ത പന്ത് പക്ഷേ ലഭിച്ചത് സോഫിയാന്‍ ബൊഫാലിന്. താരം നല്‍കിയ പന്തില്‍ പക്ഷേ നയെഫ് അഗ്വേര്‍ഡിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

മൊറോക്കന്‍ പ്രതിരോധം ഉറച്ച് നിന്നതോടെ മിഡ്ഫീല്‍ഡില്‍ പെഡ്രിക്കും ഗാവിക്കും കളിക്കാനാവശ്യമായ സ്‌പേസ് ലഭിച്ചില്ല. ഇതോടെ മുന്നേറ്റത്തില്‍ ഡാനി ഓല്‍മോയ്ക്കും മാര്‍ക്കോ അസെന്‍സിയോക്കും ഫെരാന്‍ ടോറസിനും പന്ത് ലഭിക്കാതെ വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ ഇരു ടീമും തുടക്കത്തില്‍ ലഭിച്ച സ്‌പേസ് മുതലെടുത്ത് മികച്ച ആക്രമണങ്ങള്‍ നടത്തി.

55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്നുള്ള ഡാനി ഓല്‍മോയുടെ ഷോട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനുതട്ടിയകറ്റി. പിന്നീട് നിക്കോ വില്യംസിനെയും അല്‍വാരോ മൊറാറ്റയേയും കളത്തിലിറക്കിയെങ്കിലും സ്‌പെയിനിന് മൊറോക്കന്‍ പ്രതിരോധം വിലങ്ങുതടിയായി.

നിശ്ചിതസമയത്തിന്റെ അവസാന മിനിറ്റുകളില്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ മുതലാക്കാനും സ്പാനിഷ് താരങ്ങള്‍ക്ക് സാധിക്കാതിരുന്നതോടെ മത്സരം അധികസമയത്തേക്ക്.

അധികസമയത്ത് പൂര്‍ണമായും പന്ത് സ്പാനിഷ് താരങ്ങളുടെ കാലില്‍ തന്നെയായിരുന്നു. ഈ സമയം മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാനായെങ്കിലും മൊറോക്കന്‍ പ്രതിരോധം ഭേദിക്കാന്‍ പക്ഷേ അവര്‍ക്കായില്ല. ഇതിനിടെ 104-ാം മിനിറ്റില്‍ വാലിദ് ചെദിരയിലൂടെ മൊറോക്കോ സമനിലപ്പൂട്ട് പൊളിക്കേണ്ടതായിരുന്നു. എന്നാല്‍ ഉനായ് സിമോണിന്റെ കൃത്യമായ ഇടപെടല്‍ സ്‌പെയിനിന് രക്ഷയായി. അധികസമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ പാബ്ലോ സരാബിയയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് സ്‌പെയിനിന് തിരിച്ചടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button