News

2020ല്‍ കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് ഇക്കാര്യം!

കൊറോണയും ലോക്ക് ഡൗണുമൊക്കെയായി 2020 അവസാനിക്കാന്‍ ഇനി വെറും രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പുതുവര്‍ഷത്തെ വളരെ പ്രതീക്ഷിയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. 2020-ല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു കാര്യമാണ് പനീര്‍ വീട്ടില്‍ തയ്യാറാക്കാം എന്നത്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളോട് താല്പര്യമില്ലാത്തവരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പനീര്‍.

കൊവിഡ് കാലത്ത് റെസ്റ്റോറന്റില്‍ പോയി ആഹാരം കഴിയ്ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് മിക്കവരും പനീര്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് തപ്പാന്‍ മുന്നിട്ടിറങ്ങിയത്. പാചകത്തിനുള്ള മനസും സമയവും ലഭിച്ചതോടെ പല തരം പാചക കുറിപ്പുകളും പനീര്‍ പോലുള്ളവ തയ്യാറാക്കാനും പലരും പഠിച്ചു. അതുവരെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മാത്രം വാങ്ങിയിരുന്ന പലതും സ്വന്തമായി തയ്യാറാക്കാന്‍ തുടങ്ങി.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ് പനീര്‍. ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും പോഷക സമ്പന്നമായ ഒരു ഭക്ഷണം കൂടിയാണ് പനീര്‍. കാല്‍സ്യം, ഫോസ്ഫറസ്, പലതരം ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയായ പനീര്‍. കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും ബലത്തിനും ഏറെ ഗുണകരമാണ്. പനീര്‍ ബട്ടര്‍ മസാല, പാലക് പനീര്‍, പനീര്‍ മട്ടര്‍ തുടങ്ങിയ റെസിപ്പികളെല്ലാം പനീര്‍ കൊണ്ട് ഉണ്ടാക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker