സദാചാരക്കാരേ… ദയവുചെയ്ത് മാറിനില്‍ക്കൂ; അമൃത സുരേഷിനൊപ്പമുള്ള പ്രണയാതുരമായ വീഡിയോയുമായി ഗോപി സുന്ദര്‍
കൊച്ചി: ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം അടുത്തിടെയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് ഇരുവരും.
ഇപ്പോഴിതാ അമൃതയ്ക്കൊപ്പമുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഗാനം ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ്! എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ.. ദയവുചെയ്ത് മാറിനില്‍ക്കൂ… ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’- അദ്ദേഹം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക അമൃത സുരേഷ്. സ്വന്തമായി ബാന്‍ഡ് തുടങ്ങി പാട്ടുകളുടെ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നതിനിടെ പുതിയൊരു ജീവിതത്തിലേക്ക് കൂടി അമൃത പ്രവേശിച്ചു. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പാട്ടും സംഗീത യാത്രകളുമൊക്കെയായി സന്തോഷത്തിലാണ്.
സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് താരമിപ്പോള്‍. ‘എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഞാനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഞാന്‍. പക്ഷേ ആളുകള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരില്‍ വന്ന 99 ശതമാനം വാര്‍ത്തകളും ഫേക്ക് ആണെന്നാണ്’ അമൃത പറയുന്നത്.
തന്റെ പേരിലെ ചില പ്രധാന വാര്‍ത്തകളെ കുറിച്ച് അമൃത പറഞ്ഞതിങ്ങനെ.. ‘അവിടുന്നും ഇവിടുന്നുമായി ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് പ്രധാന വാര്‍ത്തകള്‍. കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടി എനിക്കിപ്പോള്‍ ഉണ്ടെന്ന് കരുതാം.
സത്യാവസ്ഥ എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എന്റെ മോള്‍ക്കും അറിയാം. അത്രയും മതി. ഞാന്‍ സീറോ യില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തത്. അതൊന്നും നാട്ടുകാര്‍ക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവര്‍ തോന്നുന്നതൊക്കെ പറയാന്‍ കാരണം’ എന്നാണ് അമൃത പറയുന്നത്.
‘ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. ഇടയ്ക്ക് മകള്‍ പാപ്പു വിളിച്ചിട്ട് വാര്‍ത്തകളെ കുറിച്ച് പറയും. അവളും ഓണ്‍ലൈനിലൂടെ എല്ലാം കാണുന്നുണ്ട്. അമ്മയ്ക്ക് പുതിയ കുട്ടി വന്നിട്ടുണ്ട് അമ്മ എന്ന് ഒരീസം അവള്‍ പറഞ്ഞു.
അങ്ങനെയും ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊക്കെ കണ്ട് ഞാന്‍ വിഷമിച്ചാലും മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകള്‍ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും’ അമൃത സൂചിപ്പിച്ചു.
‘ആളുകള്‍ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാന്‍ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോള്‍ അവരുടെ ഫ്രസ്ട്രേഷന്‍ കുറയുകയാണെങ്കില്‍ കുറയട്ടേ..’ അങ്ങനെയേ ഞാന്‍ വിചാരിക്കുന്നുള്ളുവെന്ന് അമൃത സൂചിപ്പിച്ചു.