കൊറോണയില്‍ സംശയങ്ങളുമായി മോഹന്‍ലാല്‍; മറുപടി നല്‍കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍(വീഡിയോ)
ലോക രാജ്യങ്ങളെ തന്നെ ആശങ്കയിലാക്കി കോവിഡ്-19 വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളെജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശ വിഭാഗം മേധാവിയുമായ ഡോ ഫത്താഹുദീനാണ് മറുപടി പറയുന്നത്.
മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.
കൊറോണ വൈറസ് എങ്ങനെയാണ് പകരുന്നത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, വൈറസിനെ ശരീരത്തില്‍ നിന്ന് പൂര്‍ണമായി ഇല്ലാതാക്കാനാവുമോ തുടങ്ങിയ നിരവധി സംശയങ്ങള്‍ മോഹന്‍ലാല്‍ ഡോക്ടറിനോട് ചോദിക്കുന്നുണ്ട്.
വീഡിയോ കാണാം