Entertainment

Robin Radhakrishnan : ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്;ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (Robin Radhakrishnan) സിനിമയിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഡോ. റോബിന്‍ രാധാകൃഷ്ണനെ അവതരിപ്പിക്കുന്ന എസ്ടികെ ഫ്രെയിംസ് നിര്‍മ്മാണ സംരംഭം എന്നല്ലാതെ ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അനൌണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഇല്ല. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സന്തോഷ് ടി കുരുവിള സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട്  അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്.  കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ  വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ, സന്തോഷ് ടി കുരുവിള കുറിച്ചു.

തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയേറ്റം ചെയ്‍തതായിരുന്നു നടപടിക്ക് കാരണം.നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡ് റോബിനാണ് ലഭിച്ചത്

ഡാ തടിയാ’, ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്നീ ജനപ്രിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് സന്തോഷ് ടി കുരുവിള. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സ്, ഓ പി എം സിനിമാസ്, എസ് ടി കെ ഫ്രെയിംസ് എന്നീ ബാനറുകളിലായി ഇതിനോടകം പതിമൂന്ന് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമായിരിക്കും ഇത്. ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ സിനിമയാണ് റിലീസിനൊരുങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം.

ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയേറ്റം ചെയ്‍തതായിരുന്നു നടപടിക്ക് കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker