EntertainmentNews

നമ്മളിൽ പലർക്കും മലയാള സിനിമയെ അംഗീകരിക്കാൻ മടി-മോഹൻലാൽ

കൊച്ചി: നമ്മുടെ ഇടയിൽ പലർക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്ന് മോഹൻലാൽ. മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴാണ് അത് മനസ്സിലാകുകയെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്ക തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ലക്ഷ്യമിട്ട് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

മദിരാശിയിൽ സിനിമാ ഷൂട്ടിങ് നടന്നിരുന്ന കാലത്ത് ഒരുപാടുപേരുടെ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊന്നും സഹായത്തിന് സംഘടനകളില്ലായിരുന്നു. പലപ്പോഴും സംഘടനകളിൽ ചേരാൻ പലരും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്.

അതുപേക്ഷേിച്ച് ഇത് എന്റെ കൂടപ്പിറപ്പുകൾക്കും സുഹൃത്തുക്കൾക്കും സംഘടനയ്ക്കും വേണ്ടിയാണ് എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്-അദ്ദേഹം പറഞ്ഞു.സത്യൻ അന്തിക്കാട്, ഉർവശി, ഇടവേള ബാബു, ജോജു ജോർജ്, സിബി മലയിൽ, രൺജി പണിക്കർ, സിദ്ദിഖ്, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു. മധു, കമൽഹാസൻ, അടൂർ ഗോപാലകൃഷ്ണൻ, പൃഥ്വിരാജ് എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസയറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker