കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ
കൊച്ചി: കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് .5, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം.ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഉയരങ്ങളിലുള്ള ഫ്ലാറ്റിൽ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഏറ്റവും വലിയ ഹൈലൈറ്റ് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണിത്. രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്കൂട്ടറിന്.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ. പാചകത്തിൽ താൽപര്യമുള്ള താരം വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്. ബുധനാഴ്ചയായിരുന്നു പാലുകാച്ചൽ. ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ.
House Warming happened today morning for Lalettan new Home Space in Dubai 🤩🤩 Rp Heights by RP Global, Opposite Dubai Mall ❤️#Mohanlal @Mohanlal pic.twitter.com/iCf0orYnQN
— Mohanlal Fans Club (@MohanlalMFC) November 12, 2020
ചെന്നൈയില്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന വീട്ടിലാണ് താരം പ്രധാനമായി താമസിക്കുന്നത്. തേവരയുടെ വീട്ടില്‍ അറ്റ കുറ്റപണികള്‍ നടക്കുകയാണ്. കഴിഞ്ഞവര്‍ഷം ദുബായിലും മോഹന്‍ലാല്‍ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയിരുന്നു.