മോഹന്‍ലാലിന് തിരിച്ചടി,ആനക്കൊമ്പു കേസില്‍ താരത്തിന് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ താരത്തിന് ലൈസന്‍സ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് മോഹന്‍ലാലിന് ഹൈക്കോടതി നോട്ടീസയച്ചത്. നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.തന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് വന്യജീവി സംരക്ഷണ നിയമപ്രകാരം മുന്‍കാല പ്രാബല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നേരത്തെ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു, അനധികൃതമായി ആനക്കൊമ്പ് കേസില്‍ തനിക്കെതിരെ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തണമെന്ന് ലക്ഷ്യമുള്ളവരാണ് കേസിനു പിന്നിലെന്നും മോഹന്‍ലാലിന് വ്യക്തമാക്കിയിരുന്നു.ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.