EntertainmentKeralaNewsTrending

മോഹന്‍ലാലിന് ആനക്കൊമ്പ് എങ്ങിനെ ലഭിച്ചു,യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ആനക്കൊമ്പു കേസില്‍ ഹൈക്കോടതി മോഹന്‍ലാലിന് നോട്ടീസ് അയച്ചതോടെ മോഹന്‍ലാലിന് ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ സജീവ ചര്‍ച്ചയാണ് നവമാധ്യമങ്ങളിലടക്കം നടക്കുന്നത്. ആനക്കൊമ്പു കേസില്‍ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരത്തില്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുന്ന പോസ്റ്റാണ് അരുണ്‍ജിത്ത് എ.പിയുടേത്.യാദ്യശ്ചികമായാണ് ലാലിന് ആനക്കൊമ്പുകള്‍ ലഭിച്ചിരിയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അരുണിന്റെ പോസ്റ്റ്

മോഹന്‍ലാലിന്റെ കയ്യിലെ ആനക്കൊമ്പു കഥ – നടന്ന കഥ
മോഹന്‍ലാല്‍ എന്ന നടന്‍ , അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലില്‍ പക്ഷപാതം കാണിക്കുന്നു എന്നതില്‍ ഒരു സംശയവും ഇല്ല അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത് ., പക്ഷെ കൃഷ്ണകുമാര്‍ എന്ന തൃപ്പൂണിത്തുറക്കാരന്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തന്നതാണ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീര്‍ച്ചയായും കരുതുന്നു .
ചൊവ്വഴ്ചയോ മറ്റോ ആണ് തീയറ്ററില്‍ ആകെ ബഹളം , അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം റൂമുകള്‍ എല്ലാം വലിയ തിരക്ക് . ഓപ്പറേഷന്‍ തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും , സാധാരണ വൈകുന്നേരം ഓവര്‍ ഓള്‍ കാര്യങ്ങള്‍ക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിര്‍ത്താറുണ്ട് അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വയ്ക്കുന്നുണ്ട് എന്ന് കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു . ഉച്ചയ്ക്ക് ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോള്‍ രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി , ഞാന്‍ പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടര്‍ ) ബന്ധുവാണ് . വെളുത്തു ,താടിയുള്ള , ഒരു മലയൊക്കെ ഇട്ട മനുഷ്യന്‍ ക്ഷോഭിക്കുകയാണ്

ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പെയ്തു പെറുക്കുന്നുണ്ട് , ആശ്വസിപ്പിക്കാന്‍ ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം , ഞാന്‍ പേര് ചോദിച്ചു പേര് കൃഷ്ണകുമാര്‍, വീട് തൃപ്പൂണിത്തുറ , കയ്യില്‍ av ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ് , എന്റെ വീട്ടില്‍ ഒരു വൃക്ക രോഗി ഉള്ളതാണ് ,,ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്, പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണിവരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തീയറ്റര്‍ പ്രെപയര്‍ ചെയ്തു ഞാന്‍ അദ്ദേഹത്തെ അവിടെ കയറ്റി , സര്‍ജന് ഒപ്പം അസ്സിസ്‌റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷന്‍ തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു , ടേബിളില്‍ കിടന്നപ്പോഴും ഞാന്‍ വലിയ വര്ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു , തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.
മിക്കവാറും സമയം തീയറ്ററില്‍ ടേപ്പ് റെക്കോര്‍ഡറില്‍ പാട്ടു വയ്ക്കും , പ്രത്യേകിച്ച് ഞാന്‍. അങ്ങനെ ഓപ്പറേഷന്‍ നടക്കുന്നു , ലോക്കല്‍ അനസ്‌തേഷ്യ യില്‍ ആണ് സര്‍ജറി, പുള്ളിയോട് ഞാന്‍ ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട് . ഇതിനിടയില്‍ ”ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍ ‘ എന്ന മോഹനലാല്‍ ഗാനം വന്നു , ഞാന്‍ ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ് , അതിനിടയില്‍ ഇദ്ദേഹത്തിന്റെ വക കമെന്റ് ‘ അവന്‍ ഈ പാട്ടു നന്നായി പാടിയിട്ടുണ്ട് ‘ ഞാന്‍ മോഹന്‍ലാലിന്റെ അടുത്ത ആളില്‍ നിന്ന് കേള്‍ക്കുന്ന സംസാര രീതി കണ്ടു ചോദിച്ചു മോഹന്‍ലാലിനെ അടുത്തറിയുമോ , പഴയകാലത്തു ചെന്നൈയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ മോഹനലാല്‍ ( താരം ആകുന്നതിനു മുന്‍പ് ) വന്ന കഥമുതല്‍ പറഞ്ഞു സിനിമ ഇഷ്ടവിഷയം ആയതിനാല്‍ ഞാന്‍ ഓരോന്നും ചോദിച്ചു, അതിനിടയില്‍ ആനക്കൊമ്പു വിഷയവും വന്നു, അത് എന്റേതാണ് , ഇവന്‍( മോഹന്‍ലാല്‍) പഴയ ഇതേപോലത്തെ സാധങ്ങള്‍ കണ്ടാല്‍ എടുത്തോണ്ട് പോകും , ഞാന്‍ എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ് എന്നൊക്കെ പറഞ്ഞു, ഒരുപാടു രാത്രി ആയില്ലെങ്കില്‍ ഞാന്‍ അവനെ വിളിക്കാം എന്നൊക്കെ പറഞ്ഞു പക്ഷെ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിര്ബന്ധിച്ചില്ല .ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖില്‍ എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹന്‍ലാലിന് വേണ്ടി ആശുപത്രി കിടക്കയില്‍ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാന്‍ കരുതുന്നു.അത് മുന്നില്‍ വച്ച് പറയുകയാണ് മോഹന്‍ലാല്‍ മനസാക്ഷിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് കരുതുക വയ്യ .
മോഹനലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട് .
ആ രാത്രിയില്‍ ഞാന്‍ എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹന്‍ലാല്‍ വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാര്‍ ചേട്ടന്‍ ഇപ്പോള്‍ എവിടെയാണ് ? അറിയില്ല

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker