കൊച്ചി: ഫാന്‍സുകാര്‍ തമ്മില്‍ പൊരിഞ്ഞ അടിനടക്കുമ്പോഴും പരസ്പരം സ്നേഹവും മമതയും കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പലപ്പോഴും മലയാളികള്‍ ഇവരുടെ സൗഹദ നിമിഷങ്ങള്‍ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്.
ഇരുവരും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത തനിക്ക് ഏറ്റവും ഇഷ്ടപെട്ട മമ്മൂട്ടിയുടെ അഞ്ച് സിനിമകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ മമ്മൂട്ടി സ്പെഷ്യല്‍ പതിപ്പിന് വേണ്ടിയാണ് തനിക്ക് എറ്റവും ഇഷ്ടപ്പെട്ട് അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത്.
ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് ആ അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍. മമ്മൂട്ടി സിനിമയില്‍ എത്തിയതിന്റെ 48ാം വര്‍ഷമാണിത്.