Home-bannerKeralaNews

ഇഡ്ഡലി, ദോശ,പുട്ട്, ഇടിയപ്പം… പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രാതലിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ വിഭവങ്ങള്‍ ഇവയാണ്

കൊച്ചി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരുക്കിയത് കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്‌ടോസ്റ്റ്, ബ്രെഡ് ബട്ടര്‍-ജാം തുടങ്ങി വിഭവങ്ങളുടെ നീണ്ടനിരതന്നെയാണ് ഒരുക്കിയത്. പ്രധാനമന്ത്രിക്കൊപ്പം 40 പേരാണ് പ്രാതലിനുള്ളത്.

ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ്ഹൗസ് മാനേജര്‍മാര്‍ എത്തിയാണ് വിവിഐപി അതിഥിക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്. രാവിലെ വ്യായാമം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിന്നു.

ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ എത്തിയ അദ്ദേഹത്തിനായി അത്താഴവും ഒരുക്കിയിരുന്നു. സസ്യാഹാരിയായ അദ്ദേഹത്തിനായി ചപ്പാത്തി, ഫ്രൈഡ് റൈസ്, പരിപ്പുകറി, സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍, വെജിറ്റബിള്‍കറി തുടങ്ങിയവയാണ് അത്താഴത്തിനായി തയ്യാറാക്കിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button