National
പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തില്‍,അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ പരിപാടി സംസ്ഥാനത്ത്
തൃശൂര്‍:രണ്ടാംവട്ടം സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം.ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.തുടര്‍ന്ന് ഒരു പൊതുയോഗത്തിലും പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രനഗരിയില്‍ സുരക്ഷ കര്‍ശനമാക്കി.വ്യോമസേനാ ഉദ്യോഗസ്ഥര്‍ ശ്രീകൃഷ്ണ കോളേജില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ പരിശോധിച്ചു.തൃശൂര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധനയും നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News