ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ മയിലിന് ഭക്ഷണം കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിലാണ് മോദി വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയ്ക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ദിവസവും മയിലുകളെ കാണാറുണ്ട്. പ്രഭാത വ്യായമത്തിനിടെയാണ് മോദി മയിലിന് ഭക്ഷണം നല്‍കുന്നത്. ഈ രീതി പതിവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പക്ഷികള്‍ക്ക് കൂടുണ്ടാക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ കാണുന്നത് പോലെ സ്വഭാവിക രീതിയിലുള്ള സ്ഥലങ്ങള്‍ മോദിയുടെ വസതിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
https://twitter.com/i/status/1297445645075136512
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News