Home-bannerKeralaNewsTrending
നിപ: കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ സാഹയസഹകരണങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
തൃശൂര്‍: നിപ്പ ഭീതിയില്‍ കഴിയുന്ന കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ ചേരാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പ്രധാനമന്ത്രി വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. കേരളത്തിലെ സാധാരണക്കാരുടെ ചികിത്സയ്ക്കു വേണ്ടി ഈ പദ്ധതിയില്‍ ചേരണമെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News