KeralaNews

മൊബൈല്‍ ഫോണ്‍ കടകള്‍ തുറക്കാനൊരുങ്ങി വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ കടകള്‍ തുറക്കാനൊരുങ്ങി വ്യാപാരികള്‍. ബുധനാഴ്ച മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. മൊബൈല്‍ ഫോണ്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടുമെന്നും സമിതി നേതാക്കള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ അവശ്യവസ്തുവാണ്. മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ല. മൊബൈല്‍ വസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. ബുധനാഴ്ച മുതല്‍ എല്ലാ മൊബൈല്‍ ഫോണ്‍ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് സമിതി നേതാക്കള്‍ വ്യക്തമാക്കി.

ഇതിനിടെ ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരിക്കുകയാണ്. അടുത്ത മാസം 9 മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനുമാണ് വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button