EntertainmentKeralaNews

‘ആട്ടിയകറ്റിയ ​ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സം​ഗീതം’; ആസിഫ് അലിയെ പിന്തുണച്ച് ‘അമ്മ’

കൊച്ചി:നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ ആസിഫ് അലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരസംഘടനയായ ‘അമ്മ’.

‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് സോഷ്യൽ മീഡിയയിലൂടെയാണ് ആസിഫ് അലിയോടൊപ്പമാണെന്ന് അറിയിച്ചത്. ‘ആട്ടിയകറ്റിയ ​ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സം​ഗീതം’ എന്ന പോസ്റ്റ് സിദ്ദിഖ് പങ്കുവെച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് പിന്തുണ അറിയിച്ച് എത്തുന്നത്.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പിന്നീട് സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker