27.8 C
Kottayam
Friday, May 31, 2024

‘കൊച്ചിക്ക് പഴയ കൊച്ചിയാകാനാണ് വിധി’:പ്രതികരണവുമായി എം എം മണി

Must read

കൊച്ചി:കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതികരണവുമായി എം എം മണി.’ കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയം എൽ ഡി എഫിനൊപ്പമെന്ന് കടുത്ത ആത്മവിശ്വായം പ്രകടിപ്പിച്ച നേതാവാണ് അദ്ദേഹം. യു ഡി എഫ് തോൽക്കുമെന്നും എൽ ഡി എഫ് അത്ഭുതകരമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരെ വച്ച് പൊറുപ്പിക്കരുതെന്നും തോൽപ്പിക്കുക തന്നെ ചെയ്യണമെന്നും എം എം മണി അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, 20,000ത്തിലധികം വോട്ടിന് ഉമ തോമസിന്റെ വോട്ട് നില കുതിച്ചുയരുകയാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷിച്ചിനേക്കാൾ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടംമുതല്‍ ഉമ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week