മാവേലി എക്‌സ്പ്രസില്‍ ഗായകസംഘത്തിനൊപ്പം പാട്ട് പാടി എം.എല്‍.എമാര്‍! വീഡിയോ
കൊച്ചി: തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം താളമിട്ട് പാട്ടുപാടുന്ന എം.എല്‍.എമാരുടെ വീഡിയോ വൈറലാകുന്നു. മാവേലി എക്സ്പ്രസില്‍ വച്ചാണ് എംഎല്‍എമാര്‍ ഗായകസംഘത്തിനൊപ്പം മലയാളത്തിലെ പ്രിയ ഗാനങ്ങള്‍ താളമിട്ട് പാടിയത്. ഹാര്‍മോണിയയും തബലയുമെല്ലാം ഗായകസംഘത്തിനൊപ്പമുണ്ട്. പാട്ടുസംഘത്തിലുള്ളവരെല്ലാം കാഴ്ചയില്ലാത്തവരാണ്. കേരളത്തിന്റെ മൂന്നു എംഎല്‍എമാരാണ് ഈ സംഘത്തിനൊപ്പം ചേര്‍ന്നത്.
ബജറ്റ് സമ്മേളനം കഴിഞ്ഞ മാവേലി എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, കല്‍പ്പറ്റ എംഎല്‍എ സി.കെ ശശീന്ദ്രന്‍ എന്നിവരാണ് പാട്ടുപാടി ട്രെയിന്‍ യാത്ര ആസ്വാദ്യകരമാക്കിയത്. അവിചാരിതമായി മഞ്ചേരി ബ്ലൈന്‍ഡ് ബ്രദേഴ്സ് ഗായക സംഘം എംഎല്‍എമാരുടെ മുന്നിലെത്തുന്നത്. പിന്നീട് ട്രെയിനിന്റെ വേഗത്തിനൊത്ത് പാട്ടുകളുടെ ഒഴുക്കായിരിന്നു. ‘കാട്ടുകുറുഞ്ഞി പൂവുംചൂടി സ്വപ്‌നം കണ്ട് മയങ്ങും പെണ്ണ്, ചിരിക്കാറില്ല, ചിരിച്ചാല്‍..’ എന്ന പാട്ട് എത്തിയപ്പോള്‍ എംഎല്‍എമാര്‍ക്ക് ആവേശമായി. മൂവരും ഒപ്പം പാടി. ഹാര്‍മോണിയം കട്ടകളില്‍ വിരലോടിച്ച്, തബല പെരുക്കി, കാഴ്ച മറക്കുന്ന സംഗീതം പൊഴിച്ച് രണ്ട് മണിക്കൂര്‍ ആ ബോഗി അവര്‍ പാട്ടരങ്ങാക്കി. വിഡിയോ കാണാം.