KeralaNews

ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതി മൈസൂരില്‍; കണ്ടെത്തിയത് ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ 59കാരനൊപ്പം

ആലപ്പുഴ: ആറു വര്‍ഷം മുമ്പു കാണാതായ യുവതിയെ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 2015ല്‍ കാണാതായ യുവതിയെ മൈസൂരിലാണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം രഹസ്യമായി താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തും വര്‍ഷങ്ങളായി മൈസൂര്‍ ചന്നപട്ടണയില്‍ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്നയാളുമായ എക്സ് സര്‍വീസുകാരനോടൊപ്പമാണ് യുവതി പോയത്.

59 വയസുകാരനായ ഇയാള്‍ സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. കാണാതാമ്പോള്‍ യുവതിക്ക് 19 ഉം 17 ഉം വയസുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കന്നഡ സ്ത്രീയില്‍ കാമുകനും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു.

കനകക്കുന്ന് പോലീസ് 2015ല്‍ ഈ സ്ഥലത്തു പോയി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, അക്കാലത്ത് 15 കിലോമീറ്റര്‍ അകലെ രാമനഗറില്‍ ഇയാള്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്നഡയറിയാത്ത സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ കാമുകന്‍ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ചു കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മിസിങ് കേസുകളുടെ സംസ്ഥാന നോഡല്‍ ഓഫീസറായ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കെ.വി. ബെന്നി ഈ കേസ് ഫയല്‍ വിശദമായി പരിശോധിച്ചിരുന്നു. യുവതി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍നമ്പര്‍ കണ്ടെത്തിയതാണ് കേസിനു വഴിത്തിരിവായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker