CrimeHome-bannerKeralaNews
അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാതായി
പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് മൂന്നു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. ഒരാള്‍ സീതത്തോടും മറ്റൊരാള്‍ മലപ്പുറം സ്വദേശിയും മൂന്നമത്തെയാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പോലീസില്‍ പരാതി നല്‍കി. കാണാതായ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. എന്നാല്‍ രാത്രി വൈകിയും പെണ്‍കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News