CrimeKeralaNews

ആൺസുഹൃത്ത് കസ്റ്റഡിയിൽ, ചങ്ങനാശേരിയില്‍ പോലീസിനുനേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം

കോട്ടയം: ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്‌.ഒ.ജി.അനൂപ്, സി.പി.ഒ. ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. ഗോശാലപ്പറമ്ബില്‍ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്.

യുവാവിന്റെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരംകിട്ടി. തൃക്കൊടിത്താനം എസ്.എച്ച്‌.ഒ. അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തി. പോലീസ് ചോദ്യംചെയ്യുകയും വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പില്‍ കയറ്റുകയും ചെയ്തു.

ഈസമയം വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയുംചെയ്തു. വിഷ്ണുവിനെ ജീപ്പില്‍നിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്‌.ഒ. പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി.

സ്റ്റേഷനില്‍നിന്നുമെത്തിയ ശെല്‍വരാജ് ജീപ്പിന്റെ സൈഡില്‍നില്‍ക്കുമ്ബോള്‍ പെണ്‍കുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയില്‍പ്പെട്ട് ശെല്‍വരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെല്‍വരാജിനെ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button