തിരുവനന്തപുരം; പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ,ആന്‍റണി സർക്കാരിന്‍റെ കാലത്ത് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്‍റണി രാജു രംഗത്ത്. പ്രതിപക്ഷ ആരോപണം മന്ത്രി നിയമസഭയില്‍ തള്ളി.
2 റിപ്പോർട്ടുകൾ യുഡിഎഫ് ഭരണ കാലത്താണ് .കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത്.ഒരു പോസ്റ്റിങ് പോലും കോടതിയിൽ മാറ്റി വെച്ചിട്ടില്ല.ഇന്‍റര്‍പോൾ റിപ്പോർട്ടിൽ പോലും പേരില്ലെന്ന് ആന്റണി രാജു പരഞ്ഞു.കേസ് നീട്ടി വക്കാന്‍ താൻ ഇടപെട്ടു എന്നത് തെളിയിക്കാൻ ,പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു.ഇതെല്ലാം അതിജീവിച്ചാണ് മന്ത്രി ആയത്.ഒന്നിലും ഭയം ഇല്ല.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഈ കേസ് വിവരങ്ങൾ പത്രങ്ങളിൽ പരസ്യമാക്കിയതാണ്.പുതുതായി ഒന്നും ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു..ഇത് തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് ,മയക്കു മരുന്നു കടത്തുകാരനെ രക്ഷപ്പെടുത്തിയ കേസാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന് കോടതിയെ കുറിച്ചു അറിവ് ഇല്ല എന്നു ആന്‍റണി രാജു പരിഹസിച്ചു.ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവും മന്ത്രിയും തമ്മിൽ വാദപ്രതിവാദം നടന്നു. ഇങ്ങനെ ചർച്ച കൊണ്ടു പോകാൻ ആകില്ലെന്ന് ചെയർ വ്യക്തമാക്കി