KeralaNewsRECENT POSTS

ഗതാഗതമന്ത്രി ശശീന്ദ്രന്റെ വാഹനം നിയന്ത്രണം വിട്ട് മൂന്നു സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു

കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് മൂന്നു സ്‌കൂട്ടറുകളില്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം. നടുവണ്ണൂര്‍ ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു അപകടം. ചാവട്ട് പള്ളി അങ്കണത്തിലെ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെതായിരുന്നു സ്‌കൂട്ടര്‍.

മന്ത്രിയുടെ വാഹനം മണിയൂരിലേക്കു പോകുകയായിരുന്നു. ഔദ്യോഗിക വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി പോലീസ് വാഹനത്തില്‍ മണിയൂരിലേക്ക് യാത്ര തുടര്‍ന്നു. അതേസമയം ഡ്രൈവറുടെ ജാഗ്രതക്കുറവാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button