തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് പാല്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുനൊരുങ്ങി മില്‍മ. മന്ത്രി കെ.രാജുവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പാല്‍ സംഭരണത്തിലും വിതരണത്തിലും മില്‍മ വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍, പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അധികം വരുന്ന പാല്‍ ഉപയോഗിച്ച് പാല്‍പ്പൊടി നിര്‍മാണം നടത്താന്‍ തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു.