KeralaNewsRECENT POSTS
മില്‍മ പാല്‍ ഇനി വീട്ടുപടിക്കല്‍; ഓണ്‍ലൈന്‍ സംവിധാനവുമായി മില്‍മ
തിരുവനന്തപുരം: വിപണിയില്‍ മത്സരം കടുത്തതോടെ മില്‍മയും ‘നൂജെന്‍’ ആകുന്നു. മില്‍മ പാല്‍ ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാകും. എ.എം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ 974611118 എന്ന നമ്പറില്‍ വിളിച്ചോ, വാട്സ്ആപ്പ് ചെയ്തോ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. പാലിന് പുറമെ മോഡേണ്‍ ബ്രഡ്, ചപ്പാത്തി, മോഡേണ്‍ മലബാര്‍ പൊറോട്ട, ഇഡലി, ദോശമാവ് തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കഴിയും. നിശ്ചിത ദിവസങ്ങളിലേക്കോ സ്ഥിരമായോ ലഭിക്കത്തക്ക രീതിയിലോ സാധനങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News