Home-bannerKeralaNewsRECENT POSTS
പരീശീലന പറക്കലിനിടെ നാവികസേന വിമാനം തകര്‍ന്ന് വീണു
പനാജി: ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ്-29 കെ വിമാനമാണ് ഞായറാഴ്ച രാവിലെ 10.30ന് പരിശീലന പറക്കലിനിടെ തകര്‍ന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മിഗ് വിമാനങ്ങള്‍ മുമ്പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ മധ്യപ്രദേശിലെ ഗ്വാളിയറില്‍ മിഗ്-21 വിമാനം തകര്‍ന്നുവീണിരുന്നു. ജൂലായില്‍ രാജസ്ഥാനിലെ ബാഡ്‌മേര്‍ വ്യോമസേനാ ആസ്ഥാനത്ത് പരിശീലനത്തിനിടെ മിഗ്-27 വിമാനവും മാര്‍ച്ചില്‍ ബികാനേറില്‍ മിഗ്-21 വിമാനവും തകര്‍ന്നുവീണിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News