KeralaNewsRECENT POSTS
ആലപ്പുഴയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്‌കനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍(നാരായണന്‍-50) ആണ് മരിച്ചത്. ഇടറോഡിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 86 ആയി ഉയര്‍ന്നു.
ഇനി 40 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ തിങ്കളാഴ്ച വരെ 9,556 വീടുകളാണ് മഴക്കെടുതിയില്‍ തകര്‍ന്നത്. ഇതില്‍ 838 വീടുകള്‍ പൂര്‍ണമായും 8,718 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News