News
ബസ് യാത്രക്കിടെ മൂത്രശങ്ക! ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ചാടിയ മധ്യവയസ്‌കന് ദാരുണാന്ത്യം
ഹൈദരാബാദ്: ബസ് യാത്രക്കിടെ മൂത്രശങ്കയുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ മരിച്ചു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം നടന്നത്. ദൗലത്താബാദിലെ തിമ്മറെഡ്ഡി പള്ളേയിലെ പി രാമലുവാണ് മരിച്ചത്. മുംബൈയിലേക്ക് പോകുകയായിരുന്നു ബസ്. റാവല്‍പള്ളേയില്‍ വെച്ചാണ് അപകടം നടന്നത്.
റാവല്‍പള്ളേ ഗ്രാമത്തില്‍ നിന്ന് ബസ് അരകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍, തനിക്ക് മൂത്രമൊഴിക്കണമെന്നും ബസ് നിര്‍ത്തണമെന്നും രാമലു ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോള്‍ ബസ് നിര്‍ത്താമെന്ന് ഡ്രൈവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ മൂത്ര ശങ്ക അടക്കിവയ്ക്കാന്‍ കഴിയാതെ വന്നതോടെ രാമലു ഓടുന്ന ബസില്‍ നിന്ന് ചാടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News