എം.ജി സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ മെയ് 26 മുതല്‍; പി.ജി പരീക്ഷകള്‍ ജൂണ്‍ മൂന്നുമുതല്‍
കോട്ടയം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച എം.ജി സര്‍വകലാശാല യു.ജി പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് (റഗുലര്‍, പ്രൈവറ്റ്), സി.ബി.സി.എസ്.എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യു.ജി പരീക്ഷകള്‍ മേയ് 27നും അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും.
നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യു.ജി പരീക്ഷകള്‍ 26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക. അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും.
നാല്, ആറ് സെമസ്റ്ററുകളുടെ യു.ജി മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഹോംവാല്യവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിര്‍ണയവും നടത്തുക.