KeralaNews

എം.ജി. ബിരുദ ഏകജാലക പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോട്ടയം:മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു,

പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്.

ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്.

ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം.

ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

ഭിന്നശേഷി/സ്‌പോർട്ട്‌സ്/ കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം.

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവ്വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്.

രജിസ്‌ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപയും മറ്റുള്ളവർക്ക് 800 രൂപയുമാണ്.

ഓൺലൈൻ രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിശദ വിവരങ്ങളും cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker