മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് തന്നെ വിവാഹം കഴിച്ചത്; മേതില്‍ ദേവിക പറയുന്നു
ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മുകേഷ് പ്രശസ്ത നര്‍ത്തികി മേതില്‍ ദേവികയെയാണ് വിവാഹം കഴിച്ചത്. സരിതയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ ഒരു കാലത്ത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു നടന്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയിരുന്നു എന്നാണ് ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക പറയുന്നത്. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക വ്യക്തമാക്കി.
മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്ന് മേതില്‍ ദേവിക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മേതില്‍ ദേവിക പറഞ്ഞു.
മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല.
അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി.