28.8 C
Kottayam
Sunday, April 28, 2024

മെസി ബാഴ്‌സയോട് വിട പറയുന്നു; തീരുമാനം ക്ലബിനെ അറിയിച്ചു

Must read

ബാഴ്‌സലോണ: ഏറെനാള്‍ പുകഞ്ഞ് നിന്ന സംശയങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ക്ലബ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്.

ക്ലബ്ബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് പിയോള്‍ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു. 2021 വരെയുള്ള കരാര്‍ ഉടന്‍ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍.

സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാര്‍. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് ശേഷം ബാഴ്‌സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാര്‍ത്തയായിരുന്നു. ഇതാണ് മെസിയുടെ പെട്ടന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. ആറ് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരം നേടിയ അര്‍ജന്റൈന്‍ ദേശീയ താരം 2004 മുതല്‍ ബാഴ്‌സയ്‌ക്കൊപ്പമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week