30 C
Kottayam
Friday, April 26, 2024

മെസിയ്ക്ക് 2 വർഷം വിലക്കേർപ്പെടുത്തിയേക്കുമെന്ന് സൂചന, നടപടി കോപാ അമേരിക്കയിലെ കടുത്ത വിമർശനത്തേത്തുടർന്ന്

Must read

മാറക്കാന:കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ച അർജന്റീനയുടെ സൂപ്പർ താരം മെസ്സിയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി സംഘാടകർ.

മെസ്സിയെ കാത്തിരിക്കുന്നത് കോൺമബോളിന്റെ കടുത്ത ശിക്ഷയെന്ന് സൂചന. മെസ്സിക്ക് കോൺമബോൾ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് പ്രശസ്ത സ്പോർട്സ് വെബ്സൈറ്റുകൾ  റിപ്പോർട്ട് ചെയ്യുന്നത്.

 ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ ചുവപ്പു കാർഡ് കാണേണ്ടിവന്ന മെസ്സി കടുത്ത ഭാഷയിലാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമബോളിനെ വിമർശിച്ചത്. പ്രതിഷേധസൂചനകമായി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ വിസമ്മതിച്ച മെസ്സി കോൺമബോൾ ആതിഥേയരായ ബ്രസീലിനുവേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഫെഡറേഷന്റെ അഴിമതിയാണ് കോപ്പ അമേരിക്കയിൽ കണ്ടതെന്നും മെസ്സി മത്സരശേഷം മിക്സഡ് സോണിൽ വച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കോൺമെബോളിന്റെ നിയമപ്രകാരം അതിഗുരുതരമായ വീഴ്ചയാണ് മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മെസ്സിക്ക് രണ്ട് വർഷത്തെ വിലക്ക് വരെ ലഭിക്കാം. അങ്ങനെ വന്നാൽ 2022 ഖത്തർ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളിലും 2020ൽ അർജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിലും മെസ്സിക്ക് അർജന്റീനയ്ക്കുവേണ്ടി കളിക്കാനാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week