കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും കടകള്‍ തുറക്കാന്‍ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീന്‍ വ്യക്തമാക്കി.
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങുന്ന പണിമുടക്കില്‍ അണിചേരുന്നത്. വ്യാപാരികളോടും സ്വകാര്യ ബസുടമകളോടും സമൂഹത്തെ എല്ലാ വിഭാഗത്തോടും സംയുക്ത തൊഴിലാളി യുണിയന്‍ പിന്തുണ തേടിയിരുന്നു. പാല്‍, പത്രം, ആശുപത്രി സേവനങ്ങള്‍, ടുറിസം മേഖല, ശബരിമല തീര്‍ഥാടകര്‍ തുടങ്ങിയവയെല്ലാം പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.