NationalNews

ബി.ജെ.പിയുടെ വളർത്തുമൃഗത്തിന്റെ ജോലിയാണ് എൻ.ഐ.എ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്; രൂക്ഷവിമർശനവുമായി മെഹ്ബൂബ മുഫ്തി

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി പി.ഡി.പി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബ മുഫ്തി. ബി.ജെ.പിയുടെ വളർത്തു മൃഗത്തെ പോലെയാണ് എൻ.ഐ.എ പ്രവർത്തിക്കുന്നതെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന.

‘ശ്രീനഗറിലെ മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസ്, ഗ്രേറ്റർ കശ്മീർ ഓഫീസ് എന്നിവിടങ്ങളിൽ എൻ‌.ഐ‌.എ നടത്തിയ റെയ്ഡ് അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള അവകാശത്തിന് മേലെയുമുള്ള കടന്നുകയറ്റമാണ്. ഖേദകരമെന്നു പറയട്ടെ, തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്നവരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമായി എൻ‌.ഐ‌.എയെ ബി.ജെ പി ഉപയോഗിക്കുകയാണ്. ബി.ജെ.പിയുടെ വളർത്തുമൃഗത്തിന്റെ ജോലിയാണ് എൻ.ഐ.എ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്’ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

തങ്ങളുടെ താല്പര്യത്തിനനുസരിച്ച് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് എൻ.ഐ.എ വഴി ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും മെഹ്ബൂബ മുഫ്തി വിമർശിച്ചു. കശ്മീരിന്റെ വിവിധയിടങ്ങളിലായി എൻ.ഐ.എ തുടരെ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker