EntertainmentKeralaNews

‘ചില വാക്കുകൾ അങ്ങനെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിയാൻ പറ്റില്ല’; പുതിയ തീരുമാനത്തെ കുറിച്ച് മേഘ്ന

കൊച്ചി:കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന വിന്‍സെന്റ്. സൂപ്പർ ഹിറ്റായ ചന്ദനമഴ എന്ന സീരിയലിൽ നായിക വേഷം അവതരിപ്പിച്ചു കൊണ്ടാണ് മേഘ്‌ന പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. അധികം വൈകാതെ തന്നെ മലയാളി പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി മാറിയിരുന്നു മേഘ്ന. എന്നാൽ വിവാഹം കഴിഞ്ഞതോടെ നടി സീരിയലിൽ നിന്നും ഇടവേളയെടുത്തു.

പിന്നീട് കുറച്ചുകാലത്തിന് ശേഷം തമിഴ് സീരിയലുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വന്ന നടി ഇപ്പോള്‍ മലയാളത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിൽ നായികയാണ് മേഘ്‌നയിപ്പോൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവാണ് മേഘ്‌ന. തന്റെ വിശേഷങ്ങൾ എല്ലാം നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും മേഘ്നയ്ക്കുണ്ട്. വീട്ടു വിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ തുടങ്ങിയവ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകളുമായാണ് നടി എത്താറുള്ളത്.

ഇപ്പോഴിതാ, മേഘ്‌നയുടെ ഏറ്റവും പുതിയ വീഡിയോ ആണ്‌ ആരാധകരുടെ ശ്രദ്ധനേടുന്നത്. തന്റെ ന്യൂ ഇയർ റെസൊല്യൂഷനെ കുറിച്ചുള്ളതാണ് മേഘ്‌നയുടെ വീഡിയോ. എല്ലാവരും പുതുവർഷത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ, ചെയ്യാതെ ഇരിക്കാൻ ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ചാണ് മേഘ്ന പറയുന്നത്. വിശദമായി വായിക്കാം.

‘2023 ൽ പലർക്കും പല ലക്ഷ്യങ്ങളും ഉണ്ടാവും ചിലർ ന്യൂയർ റെസൊല്യൂഷൻ എടുക്കും. അങ്ങനെ പലരും പല കാര്യങ്ങളും ന്യൂയർ പ്രമാണിച്ച് തീരുമാനിക്കാറുണ്ട്. 2022 വരെ ഞാനും അങ്ങനെ ചിന്തിച്ചിരുന്ന വ്യക്തിയാണ്. പക്ഷെ 2023 ൽ ആയപ്പോൾ എനിക്ക് തോന്നി, എന്ത് ചെയ്യണം എന്നതിനപ്പുറം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാം എന്ന് തോന്നി,’

‘ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു ആർഗുമെന്റ് നടന്നുകൊണ്ട് ഇരിക്കുകയാണെങ്കിൽ അത് പരിഹരിക്കാൻ വേണ്ടിയാകും നമ്മൾ അവരോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്നത്. പക്ഷെ നമ്മൾ അതിന് പറയുന്ന വാക്കുകൾ ഒക്കെ കൂടി കൂടി പോയി വേറൊരു രീതിയിലേക്ക് ഒക്കെ ആയി പോകും. അതിലും നല്ലത്. ഈ ആർഗുമെന്റിന്റെ ഇടയ്ക്ക് തിരിച്ചു ആർഗ്യൂ ചെയ്യാതെ കുറച്ചു നേരം സൈലന്റായി ഇരിക്കുകയാണെങ്കിൽ ചിലപ്പോൾ അതവിടെ പരിഹരിക്കപ്പെടും,’

‘അതുപോലെ 2023 ൽ എന്ത് ചെയ്യരുത് എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച് വെച്ചിട്ടുണ്ട്. അത് എന്താണെന്ന് വെച്ചാൽ, കഴിഞ്ഞ പ്രാവശ്യം ഞാൻ ഒരു കഥ പറഞ്ഞിരുന്നു. ദേഷ്യത്തെ കുറിച്ചായിരുന്നു. അതിൽ ഞാൻ പറഞ്ഞത് നമ്മൾ ദേഷ്യത്തിൽ പറയുന്ന ചില വാക്കുകൾ അത് ഒരു ആണി ഭിത്തിയിൽ തറയ്ക്കുന്നത് പോലെയാണ്,’

‘അതെത്ര നമ്മൾ പറിച്ചെടുത്ത് കളഞ്ഞാലും പുട്ടിയിട്ട് അടച്ചാലും അത് അവശേഷിപ്പിക്കുന്ന ചെറിയ ഒരു മാർക്കെങ്കിലും ആ ഭിത്തിയിൽ ഉണ്ടാകും. അതുപോലെ, നമ്മുക്ക് ഇപ്പോൾ ദേഷ്യം വരും. മനുഷ്യരല്ലേ. മനുഷ്യരാവുമ്പോൾ ദേഷ്യം വരണം. എല്ലാ ഇമോഷൻസും വേണമല്ലോ. ദേഷ്യം വരുമ്പോൾ പറയുന്ന വാക്കുകൾ പ്രധാനമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

‘നമ്മൾ പറഞ്ഞു വരുമ്പോൾ അപ്പുറത്തുള്ള ആളെ വേദനിപ്പിക്കുന്ന വിധം ആവരുത് നമ്മുടെ വാക്കുകൾ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിനെ എത്രയൊക്കെ തേച്ചാലും മാച്ചാലും എത്ര മറന്നു എന്ന് പറഞ്ഞാലും അങ്ങനെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിയാൻ പറ്റില്ല. എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോൾ 2023 ൽ ഞാൻ ഇതാണ് ചെയ്യാൻ പോകുന്നത്,’

‘ദേഷ്യം വന്നാലും മിണ്ടാതെ ഇരിക്കാൻ പറ്റുന്നത് ആണെങ്കിൽ ,മിണ്ടാതെ ഇരിക്കും. പക്ഷെ കാര്യങ്ങൾ പറയേണ്ട അവസരങ്ങളിൽ പറയും. ഇല്ലെങ്കിൽ അതിന് വിപരീത ഫലമായിപോകും. കാര്യങ്ങൾ പറയാം പക്ഷെ വാക്കുകൾ സൂക്ഷിച്ച് ആലോചിച്ച് ഉപയോഗിക്കണം. അത് മനസിലാക്കി വേണം പറയാൻ എന്നും തോന്നി. ഇതാണ് ഞാൻ 2023 ലേക്കായി വിചാരിച്ചു വെച്ചിരിക്കുന്നത്,’ മേഘ്ന പറഞ്ഞു.

ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്നതിനേക്കാൾ പോസിറ്റിവിറ്റി എന്ത് ചെയ്യരുതെന്ന് ചിന്തിക്കുമ്പോൾ ആണെന്നും മേഘ്‌ന പറയുന്നുണ്ട്. ഇങ്ങനെ എന്തെങ്കിലും ചെയ്യരുത് എന്ന് ചിന്തിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യാനും മേഘ്‌ന വീഡിയോയിൽ ആരാധകരോട് പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker