22.9 C
Kottayam
Friday, December 6, 2024

‘അമ്മ എനിക്ക് വേണ്ടിയും ഞാന്‍ അമ്മയ്ക്ക് വേണ്ടിയുമാണ് ജീവിക്കുന്നത്’; മീരയുടെ കൊലപാതകം അമ്മയ്ക്കുള്ള ചോറുമായി എത്തിയപ്പോള്‍!

Must read

തിരുവനന്തപുരം: അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ പതിനാറുകാരി മീരയ്ക്ക് അമ്മയെ ഒരുപാട് ഇഷ്ടമായിരിന്നു. ”അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു മീര പറയുമായിരുന്നുവെന്ന് അമ്മുമ്മ വത്സലയുടെ വാക്കുകള്‍. മിക്കവാറും ഞായറാഴ്ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാന്‍ മീര എത്തുമായിരിന്നു. ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ.

ഒരു ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പിറ്റേന്നാണു മീര കാണാനെത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരം കഴിച്ചു. വൈകിട്ടു മൂന്നോടെ അമ്മയ്ക്കുള്ള പൊതിച്ചോറുമായി മടങ്ങി. അന്നു രാത്രിയായിരുന്നു കൊലപാതകം. മടക്കമില്ലാത്ത യാത്രയാണെന്ന് അന്നു പൊന്നുമോള്‍ പോകുമ്പോള്‍ കരുതിയിരുന്നില്ലെന്നു വത്സല പറയുന്നു.

അതെ സമയം റിമാന്‍ഡിലായ പ്രതികളെ ഒരാഴ്ച ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീരയെ കിണറ്റിലെറിഞ്ഞ ശേഷം പ്രതികള്‍ മുങ്ങിയ തമിഴ്നാട്ടിലും കൊല നടന്ന വീട്ടിലുമെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ രാജേഷ്‌കുമാര്‍, എസ്.ഐ സുനില്‍ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

കൊല്ലം – എറണാകുളം മെമു നീട്ടിയിട്ടും യാത്രാദുരിതം മാറുന്നില്ല, മൂന്ന് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് വേണം, ഒപ്പം ശനിയാഴ്ച സർവീസും; ആവശ്യങ്ങളിങ്ങനെ

കൊച്ചി: കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന മെമു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച കൂടി സർവീസ് നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി യാത്രക്കാർ. നവംബർ 29 വരെയുണ്ടായിരുന്ന...

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ...

ഗഫൂറിന്‍റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക്...

ഗുണനിലവാരമില്ല;ഈ മരുന്നുകൾ സംസ്ഥാനത്ത്‌ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു....

Popular this week