EntertainmentKeralaNews

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; ഒപ്പം ദിലീപും കാവ്യയും, കുടുംബസമേതം ഓണാശംസ

കൊച്ചി:കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമൊരു ഓണം വന്നത്തെയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷപൂർവ്വം വരവേറ്റിരിക്കുകയാണ് മലയാളികൾ. സോഷ്യൽ മീഡിയ നിറയെ ഓണവിശേഷങ്ങളാണ്. മലയാളത്തിലെ പ്രിയതാരങ്ങളെല്ലാവരും തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ നടൻ ദിലീപ് പങ്കുവച്ച ഓണാശംസയാണ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

 

കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചാണ് ദിലീപ് ആശംസ അറിയിച്ചിരിക്കുന്നത്. മ​ഹാലക്ഷ്മിയും മീനാക്ഷിക്കും കാവ്യക്കും ഒപ്പമുള്ള ചിത്രമാണ് ദിലീപ് പങ്കുവച്ചിരുന്നത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ കുടുംബ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും താരങ്ങൾക്ക് ആശംസകളുമായി രം​ഗത്തെത്തുകയും ചെയ്തത്.

 

അതേസമയം, ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രമാണ് ദിലീപിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.

തെന്നിന്ത്യന്‍ താരം തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

സെപ്റ്റംബര്‍ 1ന് ആയിരുന്നു ദിലീപ് ചിത്രത്തിന്‍റെ പൂജ നടന്നത്. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

അതേസമയം ദിലീപിന്‍റേതായി റിലീസിന് ഒരുങ്ങുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. റാഫിയുടേതാണ് രചനയും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button