ലച്ചുവിന് പിന്നാലെ മീനാക്ഷിയും പോയി;മീനാക്ഷി പോയാല്‍ പരമ്പരയുടെ എല്ലാം പോയെന്ന് ആരാധകര്‍
ഉപ്പും മുളകും പോലെ കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പുതിയ വിശേഷങ്ങളൊക്കെയായി പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ്.കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു എന്നിവരാണ് ഈ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബത്തിലെ പല കാര്യങ്ങളും ഹാസ്യാത്മകമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുകയാണ് ചെയ്യുന്നത്. കണ്ണൻ മീനാക്ഷി എന്നീ വിളിപ്പേരുകളുള്ള സിദ്ധാർത്ഥ് ഭാഗ്യലക്ഷ്മി ജീവിതത്തിലും സഹോദരങ്ങളാണ്. ഏകദേശം പന്ത്രണ്ട് വയസ്സുളളപ്പോഴാണ് സിദ്ധാർഥ് തട്ടീം മുട്ടീം പരമ്പരയിലേക്ക് എത്തുന്നത്.
മുൻപ് അച്ഛന്റെയും അമ്മയുടെയും ഒപ്പം റിയാലിറ്റിഷോയിലൂടെ എത്തി കുട്ടി താരങ്ങളായ ശേഷമാണ് ഇരുവരും തട്ടീം മുട്ടീം പരമ്പരയിലേക്ക് എത്തിയത്. മീനാക്ഷി ഇനി പരമ്പരയിലേക്ക് ഉണ്ടാകുമോ ഇല്ലയോ എന്ന കൺഫ്യൂഷൻ ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കവെയാണ് ഇപ്പോൾ സ്ഥിരീകരണവുമായി സിദ്ധാർഥ് രംഗത്ത് വന്നിരിക്കുന്നത്. മീനാക്ഷി ഇപ്പോൾ ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കാൻ ലണ്ടനിൽ ആണ് ഉള്ളത് എന്നും, പരമ്പരയിലേക്ക് എത്താൻ സാധ്യത ഇല്ലെന്നും അറിയിക്കുന്നത്.
മീനാക്ഷി പരമ്പരയിൽ നിന്നും പിന്മാറുന്ന വിശേഷം ആദ്യമായി പ്രേക്ഷകരോട് പങ്ക് വയ്ക്കുന്നത് നടി മഞ്ജു പിള്ളയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ് മീനാക്ഷി എന്നായിരുന്നു മഞ്ജുവിന്റെ തുറന്നുപറച്ചിൽ.എന്നാൽ അടുത്തിടെ സ്വന്തം മകൾക്കൊപ്പമാണ് മീനാക്ഷിയെയും കാണുന്നത് എന്ന മഞ്ജുവിന്റെ പോസ്റ്റിൽ ആളുകൾ മീനാക്ഷിയുടെ മടങ്ങി വരവിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ മീനാക്ഷി മടങ്ങി എത്തും എന്ന മറുപടിയാണ് മഞ്ജു നൽകിയത്. ആ പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. വളരെ രസകരമായ മുഹൂർത്തങ്ങളുമായി പരമ്പര മുന്നോട്ടുപോകുന്നതിനിടെയാണ് മീനാക്ഷിയുടെ പിന്മാറ്റം എന്നത് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്.എന്തായാലും മീനാക്ഷി പോയാല്‍ പരമ്പരയുടെ എല്ലാം പോയെന്നാണ് ആരാധകര്‍ പറയുന്നത്. മീനാക്ഷിയ്ക്ക് പകരം മറ്റാരെങ്കിലും ഇനി വരുമോ എന്ന കാര്യത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല.