EntertainmentKeralaNews

ഓണത്തിന് ആരാധകർക്ക് വമ്പൻ സർപ്രൈസ്, മഹാലക്ഷ്മിയ്ക്ക് പിന്നാലെ ഒടുവിൽ ആ ചിത്രം പുറത്തുവിട്ട് മീനാക്ഷി! സന്തോഷത്തിന്റെ രഹസ്യം?

കൊച്ചി:മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്‌റെത്. നടനൊപ്പം കാവ്യ, മീനാക്ഷി, മഹാലക്ഷ്മി തുടങ്ങിയവരുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും കാത്തിരിക്കാറുണ്ട്. ദിലീപിന്‌റെയും കുടുംബത്തിന്‌റെയും വിശേഷങ്ങള്‍ ആരാധക ഗ്രൂപ്പുകളിലൂടെയും പുറത്തുവരാറുണ്ട്. മീനാക്ഷിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവാകാറുളളത്

ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി ദിലീപിന് ആരാധകരേറെയാണ്. പാട്ടും ഡാന്‍സുമൊക്കെയായി കലാരംഗത്തെ കഴിവ് വളരെ മുന്നേ തന്നെ താരപുത്രി വ്യക്തമാക്കിയതാണ്. മാതാപിതാക്കളെപ്പോലെ അഭിനയ മേഖലയായിരുന്നില്ല താരപുത്രി തിരഞ്ഞെടുത്തത്. ഡോക്ടറാവാനാണ് ആഗ്രഹമെന്ന് പറഞ്ഞ മീനാക്ഷി ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മീനാക്ഷിയുടെ ഓണച്ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ കീഴടക്കിയത്. കുറച്ച് വൈകിപ്പോയി എന്ന ക്യാപ്ഷനോടെയായിരുന്നു കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തത്. ചുവന്ന ബ്ലൗസും അതിന് ചേരുന്ന സെറ്റ് സാരിയുമായിരുന്നു മീനാക്ഷിയുടെ വേഷം. പതിവ് പോലെ തന്നെ സിംപിള്‍ ലുക്കിലാണ് മീനൂട്ടി എത്തിയത്. പൂക്കളമിടുന്നതിന്റെയും അല്ലാതെയുള്ള ചിത്രവുമായിരുന്നു താരപുത്രി പങ്കുവെച്ചത്.

അനിയത്തിയായ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രവും മീനാക്ഷി പങ്കുവെച്ചിരുന്നു. പൂക്കളത്തിന്റെ മുന്നില്‍ നിന്നുള്ള ഫോട്ടോയ്ക്ക് കമന്റുമായി നമിത പ്രമോദും എത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു മീനാക്ഷി മഹാലക്ഷ്മിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദിലീപേട്ടന്റെ മുത്തുമണികള്‍ എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ വൈറലായി മാറിയതിന് പിന്നാലെയായാണ് ദിലീപും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നത്. ചിരിച്ച മുഖത്തോടെയായിരുന്നു അച്ഛനും മകളും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചുവന്ന ഷര്‍ട്ടായിരുന്നു ദിലീപിന്റെ വേഷം. അച്ഛനൊപ്പമുള്ള ഫോട്ടോയില്‍ മീനാക്ഷിയുടെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

താരങ്ങള്‍ മാത്രമല്ല ആരാധകരും മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് കൈയ്യടിയുമായെത്തിയിട്ടുണ്ട്. സുന്ദരിയെന്നായിരുന്നു അപര്‍ണ്ണ ബാലമുരളിയുടെ കമന്റ്. ചേച്ചിയെന്നുള്ള മറുപടിയായിരുന്നു മീനാക്ഷി നല്‍കിയത്. സിതാര കൃഷ്ണകുമാറും മീനാക്ഷിയുടെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായെത്തിയിരുന്നു. അനൂപ് ഉപാസന പകര്‍ത്തിയ ചിത്രങ്ങളാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. ദിലീപിനൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷിയുടെ സിംഗിള്‍ ചിത്രങ്ങളുമെല്ലാം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്

സാരിയിലുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സെറ്റും മുണ്ടുമണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു നേരത്തെ വൈറലായത്. പത്മസരോവരത്തിന് മുന്നില്‍ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായി മാറുന്നത്. നിലവിളക്കും ഓണപ്പൂക്കളവുമൊക്കെയായി പശ്ചാത്തലവും മികച്ചതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമിലെ വരവിന് ഗംഭീര വരവേല്‍പ്പായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയത്. അടുത്ത സുഹൃത്തുക്കളായ നമിതയും ആയിഷ നാദിര്‍ഷയുമൊക്കെ മീനൂട്ടിയെ സ്വാഗതം ചെയ്തിരുന്നു. ഐ മീനാക്ഷി ദിലീപ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മീനാക്ഷി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. പുത്തന്‍ ചിത്രങ്ങളും ഡാന്‍സ് വീഡിയോയുമെല്ലാം താരപുത്രി ഷെയര്‍ ചെയ്യാറുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker