പാലാ: ഭരണങ്ങാനത്ത് മീനച്ചിലാറ്റിലെ കടവിൽ കണ്ടെത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരന്റെ മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. വ്യാപാരി കൂടിയായ വെട്ടിക്കൽ സാബു കുമാറാണ് മരിച്ചത്. പള്ളിക്കത്തോട്ടിൽ വ്യവസായസ്ഥാപനം നടത്തുകയായിന്നു. രണ്ടുദിവസം മുമ്പാണ് കാണാതായത്. അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെയാണ് പുഴയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ യുവാവ് മൃതദേഹം കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ കൃത്യമായ ചിത്രം നൽകാനാവൂ എന്ന് പോലീസ് അറിയിച്ചു ആത്മഹത്യ ആണോ അതോ കൊലപാതകമാണോ എന്ന കാര്യത്തെ കുറിച്ചും വിശദമായി അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളുടെ സാമ്പത്തിക പശ്ചാത്തലം സാമ്പത്തികബാധ്യതകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News