24.1 C
Kottayam
Monday, September 30, 2024

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം ഉണ്ടായേക്കാം; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

Must read

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും ട്രക്ക് ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക് ഡൗണും കര്‍ഫ്യൂവും പ്രഖ്യാപിച്ചതുമൂലം പല സംസ്ഥാനങ്ങളിലും മരുന്ന് വിതരണ ശൃംഖല താറുമാറായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കേജിംഗ് മെറ്റീരിയല്‍, പ്രിന്ററുകള്‍ മുതലായ അനുബന്ധ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതിനാല്‍ ഉത്പാദനം നിര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് ഫാര്‍മ യൂണിറ്റ് ഉടമകള്‍ പറയുന്നു.

ഫാക്ടറി തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും, പോലീസ് നടപടിയെ ഭയന്ന് ഇവര്‍ ജോലിക്ക് വരാന്‍ മടിക്കുന്നെന്നും ചണ്ഡിഗഡ് ആസ്ഥാനമായുള്ള വ്യവസായി വിബോര്‍ ജെയിന്‍ പറയുന്നു. രോഗവ്യാപനം തടയാനായി സാമൂഹിക അകലം പാലിക്കാന്‍ ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരെ വില്ലന്മാരായിട്ടാണ് സോഷ്യല്‍ മീഡിയ അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം,മുംബൈ, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ ഭയപ്പെടുന്നു. റോഡരികിലെ ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഭക്ഷണം കിട്ടില്ലെന്നും അവര്‍ പറയുന്നു. ഇത് ഒരു വലിയ തടസമായി മാറിയിരിക്കുന്നു. രാജ്യം ഉടന്‍ തന്നെ മരുന്നുകളുടെ കുറവ് നേരിടേണ്ടി വരുമെന്നതിനാല്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു സഞ്ജയ് ധീര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week