27.9 C
Kottayam
Saturday, April 27, 2024

വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല,ഡോക്ടറെത്തും മുമ്പ് രോഗിയുമായി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി,രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വിശദീകരണം

Must read

കോട്ടയം: രോഗിയുടെകുടുംബം ആശുപത്രിയുമായി നടത്തിയ ആശയവിനിമയത്തിലെ പിഴവാണ്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിയ്ക്കാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.രോഗിയെ എത്തിയ്ക്കുന്ന സമയത്ത് ആസുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. ഇക്കാര്യം പി.ആര്‍.ഓ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഡോക്ടര്‍ പുറത്തേയ്ക്ക് എത്തുമുമ്പ് ബന്ധുക്കള്‍ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. ആര്‍.എം.ഓ ഡോക്ടര്‍ രഞ്ജന്‍ പറയുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ജേക്കബ് തോമസ്.കട്ടപ്പനയില്‍ നിന്നും വെന്റിലേറ്റര്‍ സൗകര്യം തേടിയാണ് കോട്ടയത്തേക്ക് അയച്ചതും. ഈ വിവരം മെഡിക്കല്‍ കോളേജിലെ പി.ആര്‍.ഓയോട് ആവശ്യപ്പെട്ടപ്പോള്‍ തന്നെ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ചിരുന്നു.എന്നാല്‍ ഈ കാര്യം ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നില്ല. പി.ആര്.ഓയുമായി നടത്തിയ ആശയവിനിമയം ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അറിഞ്ഞിരുന്നുമില്ല.എങ്കിലും വിരമറിഞ്ഞ് ഡോക്ടര്‍ എത്തിയപ്പോഴേക്കും രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സ് നീങ്ങി.സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week