ഭുവനേശ്വര്‍: ആശുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനം നിര്‍ത്തി രോഗിക്കൊപ്പം മദ്യപിച്ച് ആംബുലന്‍സ് ഡ്രൈവര്‍. ഒഡിഷയിലെ തിര്‍തോലിലാണ് സംഭവം. കാലിന് പരിക്കേറ്റ രോഗിയുമായി ആശുപത്രയിലേക്ക് പോകുംവഴിയാണ് ഇരുവരും ഒരുമിച്ച് മദ്യപിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വാഹനം നിര്‍ത്തി റോഡരികില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവര്‍ മദ്യം ഒഴിച്ചുകൊടുക്കുന്നതും രണ്ടുപേരും ചേര്‍ന്ന് മദ്യപികുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിനുള്ളിലെ സ്‌ട്രെച്ചറില്‍ കിടന്നുകൊണ്ടാണ് രോഗി മദ്യപിക്കുന്നത്.
സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ, രോഗി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ മദ്യം ഒഴിച്ചുകൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വിശദീകരിച്ചു. ഇരുവരും രണ്ടുപെഗ്ഗ് വീതം കഴിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും ഇതേസമയം വാഹനത്തില്‍ ഉണ്ടായിരുന്നു.
In a shocking incident that took place in #Odisha #india ,a video of an ambulance driver drinking with a patient while on their way to hospital. In the video, the ambulance driver can be seen drinking and even sharing the drink with a patient. pic.twitter.com/gNJ07tECV6
— 𝕏 𝐁𝐫𝐞𝐚𝐤𝐢𝐧𝐠 𝐍𝐞𝐰𝐬 (@cheguwera) December 20, 2022
സംഭവം നടന്നത് സ്വകാര്യ ആംബുലന്‍സിലായതിനാല്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് ജഗത്‌സിങ്പുര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ഷത്രഭസി ദാഷ് പ്രതികരിച്ചു. തെറ്റ് ചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസും ആര്‍.ടി.ഒയുമാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കര്‍ശനനടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് തിര്‍തോല്‍ പോലീസ് സ്‌റ്റേഷന്റെ ചാര്‍ജുള്ള ഇന്‍സ്‌പെക്ടര്‍ ജുഗല്‍ കിഷോര്‍ ദാസ് പ്രതികരിച്ചു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.