KeralaNewsRECENT POSTS
85 ലോഡ് കയറ്റിവിട്ട മേയര്‍ പ്രശാന്ത് ബ്രോയ്ക്ക് കോഴിക്കോട് നല്‍കിയ സമ്മാനം കാണണ്ടേ
തിരുവനന്തപുരം: പ്രളയ കാലത്ത് ദുരിതബാധിത സ്ഥലങ്ങളിലേക്ക് ടണ്‍ കണക്കിന് സാധനസമാഗ്രികള്‍ കയറ്റിയയച്ച് മലയാളികളുടെ മനംകവര്‍ന്ന തിരുവനന്തപുരം മേയര്‍ പ്രശാന്ത് ബ്രോയ്ക്ക് കോഴിക്കോടു നിന്നും ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചു. മേയര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങള്‍ കയറ്റിയയച്ച സാധനങ്ങളേക്കാള്‍ ഭാരമുള്ള സമ്മാനത്തേക്കുറിച്ച് അറിയിച്ചിരിയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
…
#സ്‌നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയില്‍
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹല്‍വയാണിത്….
ഞങ്ങള്‍ കയറ്റി അയച്ച #സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന് …. #സ്‌നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News